"അങ്ങാര് എന്നറിയില്ലേ അങ്ങീ നാട്ടിലെ രാജാവല്ലേ...
അങ്ങ് വെറും നാലനയില്ല യച്ചകനയന്നോ......"
ഈ വരികൾ മനസ്സിൽ ഒത്തരി അർഥങ്ങൾ മനസ്സിൽ കോര്തിയിടുന്നു എങ്ങനെ ജീവിക്കനമെന്നുല്ല പുത്തൻ വഴികാട്ടി.
സർവലോക രക്ഷിതാവിനു നന്ദി.
യാത്ര എവിടെ എത്തി എന്നറിയില്ല. എന്നിരുന്നാലും ഇടയ്ക്കിടയ്ക്ക് പിന്നിലേക്ക് നോക്കുവാൻ മനസ് വെമ്പൽ കൊള്ളുന്നു എന്നെ നാനാക്കിയ ചിന്തകളും, എന്നിലെ ചിന്തകളെ ചെത്തി ഒതുക്കിയ എന്റെ അനുഭവങ്ങൾ എല്ലാം ചേര്ന്ന ജീവിത യാത്ര തുടർന്ന് കൊണ്ടിരിക്കുന്നു, പടച്ചോനെ വിധിക്കുന്നിടം വരെ....
നാളെ പെരുന്നാൾ........
ജീവിതത്തിലെ കണ്ണുകള മറ്റൊരു വീക്ഷണത്തിന് ഒരുങ്ങുന്നു. ഘലീഫ മാരുടെ ബുക്സ് വായിച്ചു കഴിഞ്ഞു വീണും വീണ്ടും അറിയാൻ കൊതിയാകുന്നു. ജീവിതം അരുളുന്നു അവനിൽ തന്നെ ചേരൻ. നാം നേടിയതെല്ലാം ഈ ഭൂമിയിൽ യ്തന്നെ ഉപേഷിച്ച് പോകേണ്ടതല്ലേ....?
ഒരു കരച്ചിലോടെ വന്ന നാം മറ്റൊരു വലിയ കരിചിലോടെ ഈലോകത് നിന്നും വിട വാങ്ങുന്നു, മറ്റൊരു തരത്തില പറഞ്ഞാൽ നാം ഈ ഭൂമിയിലേക്ക് വന്നതും സംസാരിക്കാൻ ശ്രമിക്കുന്നു ഒടുക്കം മടങ്ങാൻ നേരത്തും നാം പലതും പറയാൻ വെമ്പൽ കൊള്ളുന്നു, ഒരു പക്ഷെ ഇത്നിടയിൽ നാൻ സംസാരിക്കുന്ന നല്ല കൂറെ കാലങ്ങൾ നാം എന്ത് പറഞ്ഞു എന്നതാവാം നമ്മുടെ ജീവിതം. ഒരു പക്ഷെ നാളെ നാനും പോകേണ്ടതല്ലേ അതിനപ്പുറം ഈ കുറിപ്പുകൾ അവശേഷിക്കുമോ എന്തോ......
നാം എല്ലാം മറക്കാൻ ശ്രെമിക്കുന്നു, നടന്ന വഴികളും കണ്ടു മുട്ടിയ വെക്തികളെയും സഹാപടികളെയും അങ്ങനെ എല്ലാവരെയും മറന്നു നാം എന്തൊക്കയോ നേടാൻ ജീവിക്കുന്നു, അല്ലെങ്ങിൽ ഓടുന്നു ഒടുവിൽ നഷ്ട്ടപെട്ടത് തിരികെ വേണം എന്ന് മനസ് മന്ദ്രിക്കുന്ന ഒരു കാലം വരുമ്പോൾ അറിയാതെ ചുടു കണ്ണീർ കവിളി ഒഴുക്കുന്നു, അന്ന് ഒര്തിരിക്കാൻ അല്ലെങ്ങിൽ നാം ഒടുവിൽ കണ്ണടക്കുമ്പോൾ മനസ്സിൽ ഓടി ഏതാണ കൂറെ നല്ല ഓർമ്മകൾ വേണം അത് നേടാൻ എന്റെ ഈ ചെറു മനസ് ധൃതി പിടിക്കുന്നു.
നിത്യമാം ശാന്തിയില്‍ നാം ഉറങ്ങും നേരം
എത്രയോ രാവുകള്‍ മായാം
ഉറ്റവര്‍ വന്നു വിളിച്ചാലുണരുന്ന
മറ്റൊരു ജന്മത്തിലാവാം...
അന്നും ഉറ്റവൾ നീ തന്നെയാവാം
അന്നും മുറ്റത്തു പൂമഴയാവാം....
അകന്നു പോയ റൊമാന്റിക് ആയ നാളുകളിൽ അവളെ ഓർത്തിരുന്നപ്പോൾ കേട്ട ഒരു പാട്ടിലെ ചില വരികലനിത്. അങ്ങിനെയും ചില ഓർമ്മകൾ. ഇപ്പൊ എല്ലാത്തിനും വയസയിരിക്കുന്നു എന്നിലെ ചിന്തകള്ക്കും പ്രവര്ത്കല്ക്കും മാറികൊടിരിക്കുന്നു. പുതിയ കഥാപാത്രങ്ങൾ കടന്നു വരും ചിലത് ക്കൊഴിന്ഞ്ഞു പോകുന്നു, എന്നിരുന്നാലും അകലെ സൂര്യൻ കടലിലേക്ക് താഴ്ന്നിറങ്ങുമ്പോൾ എന്നോട് മാത്രം രഹസ്യമായ് മദ്രിക്കുന്നതായ് തോന്നി
" ജീവിതം സുന്ധരമാടോ അത് ആസ്വധിക്കു നിന്റെ മനസാക്ഷിയോട് ചോതിക്കു അത് പറഞ്ഞു തരും"
